Home » ഫാഷന്‍

Category Archives: ഫാഷന്‍

Advertisements

കോഴിക്കോട്ടുനിന്ന്‌ കാറ്റ്‌വാക്കിലേക്ക്‌

ഫാഷന്‍ ഷോയെന്ന്‌ കേട്ടാല്‍ അന്തംവിടുന്ന ഒരുകാലം കടന്ന്‌ പോയി. ഇന്ന്‌ ടെക്‌സ്റ്റെയില്‍ ഷോറൂമുകളില്‍ പുതിയൊരു വസ്ത്രമെത്തിയാല്‍ ഫാഷന്‍ ഷോ ഒരുങ്ങുകയായി. പുതിയതായെത്തിയ വസ്ത്രമണിഞ്ഞ്‌ തരുണീമണികളും പുരുഷകേസരികളും വാങ്ങാനെത്തുന്നവരെ പ്രലോഭിപ്പിക്കും. അതെ, ഫാഷന്‍ ഷോകള്‍ നമ്മുടെ ചെറിയ കേരളീയ ജീവിതത്തിന്റെയും ഭാഗമാവുകയാണ്‌. കൊച്ചിയിലെ ശീമാട്ടിയിലും കോഴിക്കോട്ടെ സില്‍ക്ക്‌ പാര്‍ക്കിലും കാറ്റ്‌വാക്ക്‌ നടത്താന്‍ മോഡലുകള്‍ എത്തുമ്പോള്‍ നമുക്കും ഒന്ന്‌ എത്തിനോക്കണ്ടേ?

ഫാഷന്‍ കൊറിയോഗ്രഫറായ ഡാലുവുമായി സമീര നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ –

ചോദ്യം: തമിഴിലും തെലുങ്കിലും എന്തിന്‌ ഹിന്ദിയില്‍ പോലും കഴിവ്‌ തെളിയിച്ചിട്ടുള്ളവരാണ്‌ മലയാളി നടിമാര്‍. മലയാളി നടിമാര്‍ക്കെതിരെയുള്ള ഡാലുവിന്റെ വാദം ഒന്ന്‌ വിശദീകരിക്കാമോ?

ഡാലു: സൗന്ദര്യമെന്നത്‌ വലിയ കണ്ണുകളും നിറവും വട്ടമുഖവും തടിച്ച ശരീരവുമല്ല. സൗന്ദര്യമെന്നത്‌ ആത്മാവിന്റെ പ്രകാശനം കൂടിയാണ്‌. അതായത്‌ ബുദ്ധിയുടെ വലിയൊരു പങ്ക്‌ ആവശ്യപ്പെടുന്നുണ്ട്‌ സൗന്ദര്യം. അതുള്ളവര്‍ മലയാളി നടിമാരില്‍ വളരെ കുറവാണ്‌. മലയാളി നടിമാരില്‍ അസിനും നയന്‍താരയ്ക്കും ഒഴികെ മറ്റാര്‍ക്കെങ്കിലും ഞാനീപ്പറഞ്ഞ രീതിയിലുള്ള സൗന്ദര്യമുള്ളതായി തോന്നിയിട്ടില്ല.

(കൂടുതല്‍ അഭിമുഖത്തില്‍)

ചോദ്യം: മലയാളികളുടെ സങ്കുചിത മനോഭാവം എന്ന്‌ പറഞ്ഞത്‌ മനസ്സിലായില്ല. ഒന്ന്‌ വിശദീകരിക്കാമോ?

ഡാലു: വിശദീകരിക്കാന്‍ ഞാനാളല്ല. ഞാന്‍ എന്റെയൊരു അനുഭവം പറയാം. അടുത്തിടെ കൊച്ചിയില്‍ ഒരു ഫാഷന്‍ ഷോ നടത്താന്‍ ഞാന്‍ പോവുകയുണ്ടായി. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള മോഡലുകളായിരുന്നു ഷോയ്ക്ക്‌. കൊച്ചിയില്‍ എത്തിയ അവര്‍ക്ക്‌ കായലില്‍ ബോട്ടിംഗ്‌ നടത്താന്‍ ആഗ്രഹം. ഞാന്‍ അവര്‍ക്കായത്‌ ഒരുക്കുകയും ചെയ്‌തു. എന്നാല്‍ ഞങ്ങളെല്ലാവരും ബോട്ടില്‍ കയറാനൊരുങ്ങുമ്പോള്‍ അതാ വരുന്നു പൊലീസ്‌!

ഞങ്ങളെന്തോ അനാശാസ്യ പ്രവര്‍ത്തനത്തിന്‌ എത്തിയതാണെന്ന രീതിയിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. കമ്മീഷണറുടെ ഓഫീസില്‍ നിന്ന്‌ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ചോദ്യം ചെയ്യുന്നതെന്ന്‌ പൊലീസുകാരിലൊരാള്‍ പറഞ്ഞു. ഫാഷന്‍ ഷോയുമായി ബന്ധപ്പെട്ടാണ്‌ ഞങ്ങള്‍ കൊച്ചിയില്‍ എത്തിയതെന്നും മോഡലുകളെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരും നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരും ആണെന്ന്‌ ഞാന്‍ പറഞ്ഞു.

‘പെമ്പിള്ളാരുടെ ഡ്രസ്സ്‌ കണ്ടാല്‍ അതല്ലല്ലോ തോന്നുന്നത്‌’ എന്നായി ഒരു പൊലീസുകാരന്‍!

(കൂടുതല്‍ അഭിമുഖത്തില്‍)

ചോദ്യം: ഏകദേശം എത്ര രൂപയാവും മോഡലിംഗ് കരിയറുമായി പഠിച്ചിറങ്ങാന്‍? ഉയരം, തടി, നിറം, സൗന്ദര്യം, ശരീര അളവിന്റെ അനുപാതം എന്നീ ഘടകങ്ങളില്ലാതെ തന്നെ മോഡലിംഗില്‍ നിലയുറപ്പിക്കാന്‍ സാധിക്കില്ലേ?

ഡാലു: ഒരുലക്ഷം രൂപയോളം മുടക്കിയാല്‍ ഞാന്‍ മുമ്പ്‌ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന്‌ പഠിച്ചിറങ്ങാം. മോഡലിംഗില്‍ വിജയഗാഥ രചിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ്‌ ചിലപ്പോള്‍ മതിയാകില്ല. ചിലരുടെ കാര്യത്തിലാവട്ടെ, ഈ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ തന്നെ മോഡലിംഗില്‍ മിന്നിത്തിളങ്ങാന്‍ കഴിഞ്ഞെന്നും വരും.

ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്ന മോഡലുകള്‍ക്ക്‌ ഒരു നിശ്ചിത ഉയരം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അഞ്ചടി അഞ്ചിഞ്ച്‌ തൊട്ട്‌ അഞ്ചടി ആറിഞ്ച്‌ വരെ ഉയരമുള്ളവരായിരിക്കണം പെണ്‍കുട്ടികള്‍. ആണ്‍കുട്ടികള്‍ക്കാവട്ടെ ആറടിയെങ്കിലും ഉയരം വേണം. പെണ്‍കുട്ടികളുടെ ശരീര അളവുകളുടെ റേഷ്യോ 32:24:36 അല്ലെങ്കില്‍ 34:26:38 ആവുന്നത്‌ അഭികാമ്യം. ആണ്‍കുട്ടികളുടെ അരക്കെട്ട്‌ 30 തൊട്ട്‌ 32 വരെ ആവാം എന്നാണ്‌ പറയുക.

(കൂടുതല്‍ അഭിമുഖത്തില്‍)

വെബ്‌ദുനിയ മലയാളം ഓണപ്പതിപ്പില്‍ വന്ന “”കോഴിക്കോട്ടുനിന്ന് കാറ്റ്‌വാക്കിലേക്ക്” എന്ന അഭിമുഖം വായിക്കാന്‍ ക്ലിക്കുചെയ്യുക….

Advertisements