Home » മലയാളം ബ്ലോഗ് » അഞ്ജു / Anju Bobby george

അഞ്ജു / Anju Bobby george

 

Anju Bobby george

 

അഞ്ജു ബോബി ജോര്‍ജ്ജിന്റെ ചിത്രങ്ങള്‍ അനേകമുണ്ട് നെറ്റില്‍. അഞ്ജു ചിരിക്കുന്നതും ഓടുന്നതും ചാടുന്നതും വിഷമിക്കുന്നതും ഒക്കെയായ ചിത്രങ്ങള്‍. എങ്കിലും ഈ ചിത്രങ്ങളോടൊന്നും എനിക്കത്ര പ്രതിപത്തി പോര. അഞ്ജുവിന്റെ ഏറ്റവും സുന്ദരമെന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന മുകളില്‍ കൊടുത്തിരിക്കുന്നത് തന്നെ. അങ്ങനെയല്ലേ? ഹം… കാ‍രണം ഈ ഫോട്ടോ എടുത്തത് ഞാനാ!

(അഞ്ജു ചെന്നൈയില്‍ വന്നപ്പോള്‍ എടുത്ത പടം. കെസ്പയുടെ പ്രോഗ്രാം കണ്ട് ആസ്വദിച്ചുകൊണ്ട് അഞ്ജു സദസ്സിലിരിക്കുന്ന ഈ പടം കണ്ടെങ്കിലും ബ്ലോഗിലെ ഫോട്ടോ പുലികള്‍ ഞാനുമൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രഫറാ‍ണെന്ന് അംഗീകരിച്ചുതന്നേ മതിയാവൂ, ഹല്ല പിന്നെ! )

Advertisements

4 Comments

 1. ബെന്നീ‍ീ‍ീ‍ീ യു ടൂ

  ബ്ലോഗ്ഗില്‍ പടം പിടിയന്മാരുടെ എണ്ണം കൂടി കൂടി വരികയാണല്ലൊ ഈശോയേ…

  എന്നാലും പടം കൊള്ളാം.. ഇയമ്മ നമ്മ ബെങളൂരുകാരിയാണേ

 2. hari pala says:

  ഇട്ട പടത്തേക്കുറിച്ച്‌ – ബെന്നി ഫ്രാന്‍സിസിന്‍റെ ക്യാമറാക്കണ്ണിലൂടെ(മാത്രം) അഞ്ജുക്കുട്ടി സുന്ദരിക്കുട്ടിയാണ്‌. നന്നായിട്ടുണ്ട്‌. അവള്‍ അടങ്ങിയൊതിങ്ങിയിരിക്കുന്ന ഒരു പടമെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ!!! 🙂

  ബെന്നിച്ചേട്ടാ,
  ഓര്‍ക്കുന്നുണ്ടാവുമോ എന്നെ. ഞാന്‍ ഹരി പാലാ. മൂന്ന്‌ മാസക്കാലം ഞാന്‍ വെബ്ളോകത്തിലുണ്ടായിരുന്നു. നമ്മുടെ രമേഷ്ജി നയിച്ച ഒരു പ്രോജക്ടുമായി സഹകരിച്ച്‌. പിരിയുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഞനും ശശിമോഹന്‍ സാറുമായി അത്ര രസത്തിലായിരുന്നില്ല.:( അതുകൊണ്ട്‌ തന്നെ എന്നോടുള്ള ബെന്നിച്ചേട്ടന്‍റെ മനോഭാവം ഇപ്പോള്‍ എന്താണെന്നറിയില്ല. സുഖമല്ലേ? ബെന്നിച്ചേട്ടനും രമേഷ്ജിയും രാജേഷ്‌ പരിപ്പും ആനക്കൂടനും പ്രതാപേട്ടനും ( ക്ഷോഭിക്കുന്ന യുവത്വം:) മറ്റും മറ്റുമായി ചിലവഴിച്ച നിമിഷങ്ങള്‍ എന്‍റെ ഓര്‍മ്മയിലുണ്ട്‌. രമേഷ്ജിക്ക്‌ ഒ.സി.ആര്‍-നോടുള്ള സ്നേഹം നന്നായി എനിക്കറിയാവുന്നതുകൊണ്ട്‌ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞാനും ഒ.സി.ആറിനെ സ്നേഹിച്ച്‌ സേവിച്ച്‌ തുടങ്ങിയിരിക്കുന്നു. പതിവായി.

  എങ്ങനെ പോവുന്നു ചെന്നൈ ജീവിതം.? ഇവിടെ വച്ച്‌ കണ്ട്‌ മുട്ടിയതില്‍ സന്തോഷം. കൂടുതല്‍ നീട്ടുന്നില്ല.

  നന്‍മ വരട്ടെ.
  സ്നേഹപൂര്‍വ്വം
  ഹരി പാല.

 3. ബെന്നി ::benny says:

  ഹരിയേ, ഓര്‍മ്മിക്കാതെ പിന്നെ.. രമേഷിനെയും എന്നെയുമൊക്കെ ഹരിയേതോ കള്ളുഷാപ്പില്‍ കൊണ്ടുപോയതും പ്രതിഭാ ഹെറിറ്റേജിലെ ചോപ്പനടിയുമൊക്കെ എങ്ങനെ മറക്കാന്‍?

  ശശിസാറിന് ഹരിയോട് വിരോധമുണ്ടെന്ന് തോന്നുന്നില്ല. അക്ഷയയുടെ ജോലിയില്‍ ഡിലേ വന്നപ്പോള്‍ സ്വാഭാവികമായി ചൂടായതാവും സാര്‍. വിട്ടുകള ചേട്ടാ.. (പ്രതാപനെ കാണാന്‍ വരുമ്പോള്‍ ഹരി ഓഫീസില്‍ കയറാറില്ലെന്ന് സാര്‍ പരാതി പറയുന്നു..)

  പിന്നെ, നമ്മടെ സാജന്‍ ഇവിടെ ചെന്നൈയില്‍ ഉണ്ട്. ടൂണ്‍‌സില്‍ നിന്ന് ആനിമേഷന്‍ കോഴ്സും കഴിഞ്ഞ് ഇവിടെ വന്ന് ചാടിയിരിക്കുന്നു. ഡി.ക്യൂവില്‍ ശ്രമിക്കുന്നുണ്ട് ഇപ്പോള്‍. രമേഷ് ഇപ്പോള്‍ എച്ച് സി എല്ലില്‍ ഉണ്ട്. ഇടക്ക് വെള്ളമടി കമ്പനിയുണ്ട്.

 4. hi sir my name is richard james.
  and i love mrs anju boby and i seen his all the videos.
  may god bless her and god

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: