Home » രാഷ്ട്രീയം » തമിഴ്‌നാട് സര്‍ക്കാരിനെ പിരിച്ചുവിടണം

തമിഴ്‌നാട് സര്‍ക്കാരിനെ പിരിച്ചുവിടണം

ബന്ദ് നടത്തുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത തമിഴ്‌നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ലജ്ജിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം‌കോടതി.

“ഇതൊരു സര്‍ക്കാരാണോ? ഇതാണോ തമിഴ്‌നാട് സര്‍ക്കാര്‍? യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സിനെ ശക്തമായി പിന്തുണയ്ക്കുന്ന കക്ഷിയായ ഡി എം കെ സര്‍ക്കാരാണോ ഇത്? ഇതാണ് ഡി എം കെ സര്‍ക്കാരിന്റെ മനോഭാവമെങ്കില്‍ ഈ സര്‍ക്കാരിനെ പിരിച്ചുവിടാനും തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും യു പി എ സര്‍ക്കാര്‍ ലജ്ജിക്കേണ്ടതില്ല” സീനിയര്‍ മോസ്റ്റ് ജഡ്ജായ ജസ്റ്റിസ് ബി എന്‍ അഗ്രവാള്‍ ഉള്‍‌പ്പെടുന്ന ബഞ്ച് ഒക്ടോബര്‍ ഒന്നിന് നിരീക്ഷിച്ചു.

തമിഴ്‌നാട്ടില്‍ ഡി എം കെ ആഹ്വാനം ചെയ്ത ബന്ദിനെതിരെ എ ഐ ഡി എം കെ സമര്‍പ്പിച്ച ഹര്‍ജി സെപ്തംബര്‍ മുപ്പതാം തീയതി ഞായറാഴ്ചയായിരുന്നിട്ടും സുപ്രീം‌കോടതി പരിഗണനയ്ക്കെടുത്തിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് സുപ്രീം‌കോടതി അവധിദിവസമായിട്ടും കേസ് പരിഗണിക്കുന്നത്. ജസ്റ്റിസിന്റെ വീട്ടില്‍ വെച്ചാണ് കേസ് പരിഗണനയ്ക്ക് എടുത്തത്. ജനജീവിതം സ്തംഭിപ്പിച്ച് ബന്ദ് നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സുപ്രീം‌കോടതി ഒക്ടോബര്‍ ഒന്നിന് ഡി എം കെ നടത്താനിരുന്ന ബന്ദ് തടയുകയും ചെയ്തു.

ആഗസ്റ്റ് മുപ്പതിനാണ് സേതുസമുദ്രം പദ്ധതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം‌കോടതി പരിഗണിച്ചത്. രാം സേതു അല്ലെങ്കില്‍ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലം നശിപ്പിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അഗ്രവാള്‍ അടങ്ങുന്ന സുപ്രീം‌കോടതി ബഞ്ച് കേന്ദ്രസര്‍ക്കാരിനെ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അരങ്ങേറിയ പ്രസ്താവനാ യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും “തലവെട്ടല്‍” ഫത്‌വകള്‍ക്കും അവസാനം ഡി എം കെ, തമിഴ്‌നാട്ടില്‍ ബന്ദ് ആഹ്വാനം ചെയ്യുന്നതാണ് പിന്നെ നാം കണ്ടത്.

സുപ്രീം‌കോടതി ബന്ദ് തടഞ്ഞെങ്കിലും സമരം എന്ന പേരില്‍ ബന്ദ് തന്നെയാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത് എന്ന് കാണിച്ചുകൊണ്ട് എ ഐ ഡി എം കെയുടെ കൌണ്‍‌സില്‍ ഒക്ടോബര്‍ ഒന്നിന് വീണ്ടും സുപ്രീം‌കോടതിയെ സമീപിച്ചപ്പോഴാണ് ബഞ്ച് മുകളില്‍ പരാമര്‍ശിച്ച നിരീക്ഷണം നടത്തിയത്.

രണ്ട് വാദങ്ങളും – ആഗസ്റ്റ് മുപ്പതിനും സെപ്തംബര്‍ മുപ്പതിനും നടന്നവ – ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് കേള്‍ക്കാനായില്ല. ചീഫ് ജസ്റ്റിസ് സ്ഥലത്തുണ്ടായിരുന്നില്ല. പകരം സീനിയര്‍ മോസ്റ്റ് ജഡ്ജായ ജസ്റ്റിസ് അഗ്രവാള്‍ അടങ്ങുന്ന ബഞ്ചാണ് ഇരുവാദങ്ങളും കേട്ട് തീര്‍പ്പ് കല്‍പ്പിച്ചത്.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഈ നിരീക്ഷണം ഒട്ടേറെ വ്യാഖ്യാനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടേക്കാം.  

(വാര്‍ത്തകള്‍ക്ക് കടപ്പാട് – മലയാളം വെബ്‌ദുനിയ, ഹിന്ദുസ്ഥാന്‍ ടൈംസ്)

Advertisements

6 Comments

 1. അങ്കില്‍ says:

  സമരം ചെയ്യുവാനുള്ള ജനങ്ങളുടെ ജന്മാവകാശത്തെയാണ് സുപ്രിം കോടതി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ കാരാട്ട് വ്യാഖ്യാനിച്ചിരിക്കുന്നു.

  ഇന്നത്തെ വൈകീട്ടുള്ള വാര്‍ത്താപ്രക്ഷേപണങ്ങളില്‍ കേട്ടതും, കണ്ടതും: ചെന്നൈയിലെ കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. ട്രാംസ്പോര്‍ട്ട് ബസ്സുകള്‍ ഒന്നും ഓടിയില്ല.

  കടകമ്പോളങ്ങള്‍ അടച്ചിട്ടതും, ബസ്സുകള്‍ ഓടിക്കാത്തതും അവര്‍ സ്വമേധയാ ചെയ്ത പ്രവൃത്തികളായിരുന്നോ? അതോ, ഇപ്പറഞ്ഞ ജന്മാവകാശത്തിന്റെ ഭാഗമായിരുന്നോ?

 2. വിഴിഞ്ഞം പോര്‍ട്ട്‌ നടപ്പാകാതിരിക്കാന്‍ സേതു സമുദ്രം, പാലക്കാട്‌ റയില്‍വേ ഡിവിഷനെ പൊളിച്ച്‌ സേലം ഡിവിഷന്‍, രാമസേതു പൊളിച്ചാല്‍ ഭൂകമ്പം, സ്വന്തം പാര്‍ട്ടിക്കാരനായ കലാനിധി മാരനെതന്നെ താഴ്‌ത്തിക്കെട്ടി, ഇന്നിപ്പോള് സുപ്രീം കോടതിയെ വെല്ലുവിളിച്ചുകൊണ്ട്‌ ബന്ത്‌, മുല്ലപ്പെരിയാര്‍ ഡാം ഉയരം കൂട്ടി ഡാം പൊളിക്കന്‍ മറ്റൊരു ശ്രമം. എണ്ണിയാലൊടുങ്ങില്ല കരുണാനിയുടെ വീര കഥകള്‍.

 3. Vinayan says:

  അഗ്രവാളോ, ഇതെന്താണ്? അഗര്‍വാ‍ള്‍ എന്നല്ലേ നമ്മള്‍ പറയുക?

 4. ബെന്നി ::benny says:

  മലയാളത്തില്‍ അഗര്‍വാള്‍ തന്നെ.. നോര്‍ത്തിലെ “അഗ്രവാള്‍” എന്ന ഉച്ചാരണം അതേപടി ഉപയോഗിച്ചതാണ്. ക്ഷമീര്!

 5. Vince says:

  athinu tamil nattil enthu nadannu?? bharikkunna party thanney bandhu nadathi ennalley ullu. athippam kalla communistukar bharikkunna keralathil nammal ithethra kandathaa. athinu supreme court rosham kollunnathu enthinu??? avidey yaathoru akramavum nadannilla. athinu supreme courtinu enthaanu ithra sookkedu. ee kalla dashinte judgimarkku vimarsikkanum rosham kollaanum indiayil veerey case onnum illey??

  Munshi paranjathaanu sheri… .Jayalalithayudey thaalathinu thullan UPA government enthaa Supreme courto???

 6. nalanz says:

  മിഡ് ഡേ കേസും, പിന്നെ കരുണാനിധി കേസും സൂചിപ്പിക്കുന്നത് കോടതികളുടെ അസഹിഷ്ണുതയാണോ ജഡ്ജിമാരുടെ അസഹിഷ്ണുതയാണോ എന്നാണു നോക്കേണ്ടത്.
  ബന്തും, ഹര്‍ത്താലുമൊക്കെ പിരിച്ചുവിടാനുള്ള മാനദണ്ഡമാക്കിയാല്‍ എത്ര സര്‍ക്കാരുകളെ പിരിച്ചു വിടേണ്ടിവരും! കരുണാനിധിയെ മാത്രം തിരഞ്ഞുപുടിച്ച് പിരിച്ചുവിടണമെന്നു പറയണത് കൂടി എന്തിനാനെണന്ന് നോക്കണമെന്നു തോന്നുന്നു.

  സ്വാതന്ത്ര്യവും ജനാധിപത്യവും ഒക്കെ ആര്‍ക്കു വേണം, വികസനമാണല്ലോ പ്രധാനം. ജയിലലടച്ചാലും കുഴപ്പമില്ല, അതിലൊരു a/c ഫിറ്റു ചെയ്തു തന്നാല്‍ മതിയെന്നു പറയാനും ആളുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: