Home » മലയാളം ബ്ലോഗ് » മദിരാശിപ്പഴമയും മലയാളസിനിമയും

മദിരാശിപ്പഴമയും മലയാളസിനിമയും

മദിരാശിയും പ്രാന്തപ്രദേശമായ കോടമ്പാക്കവും മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കത്തക്കതല്ല. മലയാള സിനിമയുടെ മദിരാശി വേരുകളിലേക്ക് തിരിച്ചുനടക്കാന്‍ വെബ്‌ദുനിയ നടത്തിയ ശ്രമം.

സ്ക്രിപ്റ്റ് – പ്രദീപ് ആനക്കൂട്, ബിജു ഗോപിനാഥന്‍, മനോജ് വാഴമല, ബെന്നി ഫ്രാന്‍സീസ്
ക്യാമറ – ഗോപകുമാര്‍

സീന്‍ ഒന്ന്
മദിരാശി
പ്രഭാതം

സെന്‍‌ട്രല്‍ റെയി‌ല്‍‌വേ സ്റ്റേഷനില്‍ നിന്ന് മദിരാശി നഗരത്തിലേക്കുള്ള കവാടം. ഹെന്‍‌റി ഇര്‍വിന്‍ സായിപ്പിന്‍റെ ഡിസൈനില്‍ നിര്‍മ്മിച്ച ഈ കൊട്ടാരസദൃശമായ റെയില്‍‌വേ സ്റ്റേഷന് മലയാള സിനിമയുമായി അഭേദ്യബന്ധമുണ്ട്. റിക്ഷാവണ്ടികളും കുതിരവണ്ടികളും പെട്ടിക്കടകളും നിറഞ്ഞ ഈ റോഡില്‍ കാലുകുത്തുമ്പോള്‍ മലയാള സിനിമയുടെ തലതൊട്ടപ്പന്മാര്‍ കോരിത്തരിച്ചിരിക്കണം.

ഇന്നീ നഗരം ചെന്നൈയാണ്. ഇത് ചെന്നൈ സെന്‍‌ട്രല്‍ റെയില്‍വേ സ്റ്റേഷനും. ഇവിടെ നിന്ന് നമുക്ക് ഏഴോളം കിലോമീറ്റര്‍ സഞ്ചരിക്കാം. യാത്ര ഷെയര്‍ ഓട്ടോയിലോ തിങ്ങി നിറഞ്ഞ ബസിലോ ആകാം. തെന്നിന്ത്യന്‍ സിനിമയുടെ തലസ്ഥാന നഗരിയായ കോടമ്പാക്കത്തേക്ക്. നരവീണ കെട്ടിടങ്ങളും കുടിലുകളും കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലം, കോടമ്പാക്കം.
-കട്ട്-

സീന്‍ രണ്ട്
ഫ്ലാഷ് ബാക്ക്
പഴയ കോടമ്പാക്കം

മലയാള സിനിമയുടെ രസതന്ത്രം രൂപപെടുന്നത് ഇവിടെ നിന്നാണ്. 1928 ല്‍ പുറത്തിറത്തിറങ്ങിയ വിഗത കുമാരനില്‍ നിന്നും 50കള്‍ക്ക് ശേഷമുള്ള പ്രൌഢിയിലേക്ക് മലയാള സിനിമയ്ക്ക് അസ്ഥിവാരം ഒരുക്കിയത് ചെന്നൈ നഗരവും അവിടെയുള്ള കോടമ്പാക്കവുമാണ്. ആ കാലഘട്ടത്തില്‍ ചെന്നൈയിലേക്കും കോടമ്പാക്കത്തേക്കും അവസരങ്ങള്‍ തേടി എത്തിയ ചെറുപ്പക്കാ‍രാണ് മലയാള സിനിമയുടെ തലക്കുറി മാറ്റി വരച്ചത്.

വമ്പന്‍ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ചുള്ള ഇന്‍ഡോര്‍ ഷൂട്ടിംഗുകളുടെ സുവര്‍ണ്ണകാലം. എ വി എം, വിജയവാഹിനി തുടങ്ങി എല്ലാ സൌകര്യങ്ങളുമുള്ള സ്റ്റുഡിയോകള്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകള്‍ ഇടതടവില്ലാതെ ഈ സ്റ്റുഡിയോകളില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നു. അതു കൊണ്ടു തന്നെ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ പലരും തങ്ങിയത് ചെന്നൈയിലാണ്.

കോടമ്പാക്കത്തെ മഹാലിംഗപുരവും പരിസരവും അന്ന് സിനിമാ സ്വപ്നങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. അവിടത്തെ കാറ്റില്‍ മുഴുവന്‍ സിനിമാക്കഥകളായിരുന്നു. ഈ കഥകള്‍ സിനിമാ പ്രസിദ്ധീകരണങ്ങളിലെ താളുകളിലെ അച്ചടിമഷിയില്‍ ഐതിഹ്യങ്ങളായി, വീരകഥകളായി വാരാവാരം മലയാളികളെ തേടിയെത്തിയിരുന്നു.

താരങ്ങളുടെ വര്‍ണ്ണപ്പൊലിമ സിനിമാ പ്രസിദ്ധീകരണങ്ങളിലൂടെ അറിഞ്ഞ് അവസരങ്ങള്‍ തേടിയെത്തുന്നവര്‍, താരാരാധന മൂത്ത് ദൂരദേശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ എത്തുന്നവര്‍…. എല്ലാവരും ഇവിടത്തെ സ്വപ്നസുഗന്ധമുള്ള കാറ്റേറ്റ് പാതയോരങ്ങളില്‍ അന്തിയുറങ്ങി.

സിനിമാക്കാരാവാന്‍ ഇവിടെയെത്തി, പരാജയമേറ്റുവാങ്ങി വ്യത്യസ്ത ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയവര്‍ അനവധി. പത്മിനി – രാഗിണിമാരെപ്പോലെയാവാന്‍ കുടുംബം വിട്ടിറങ്ങി, കോടമ്പാക്കം സ്വൈരിണികളാവാന്‍ വിധിക്കപ്പെട്ടവരുടെ കണ്ണീരും വിയര്‍പ്പും ഇപ്പോഴും ഇവിടത്തെ കാറ്റിനുണ്ട്. എങ്കിലും പ്രതിഭയുള്ളവര്‍ കരകയറുക തന്നെ ചെയ്തു. മലയാള സിനിമയിലെ താരകങ്ങളായി ഉദിച്ചുയര്‍ന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ചിലരുടെ ഓര്‍മ്മകള്‍ നമുക്ക് തിരയാം.
-കട്ട്-

വെബ്‌ദുനിയ മലയാളം ഓണപ്പതിപ്പില്‍ വന്ന ഈ മദിരാശിപ്പഴമ വായിക്കാന്‍ ക്ലിക്കുചെയ്യുക….

Advertisements

9 Comments

 1. vishnuprasad says:

  ബെന്നി ഇവിടെയുണ്ട്… 🙂

 2. അല്‍‌പ്പം തിരക്കായിരുന്നു. അതാ ബ്ലോഗില്‍ കാണാതിരുന്നേ.. ഇനി കാണാം, വിഷ്ണൂ…

 3. കൊള്ളാം.
  🙂

 4. ഇതാണല്ലേ നിങ്ങള് വെബ്‌ദുനിയക്കാര് മഹാലിംഗപുരത്തും കോടമ്പാക്കത്തും അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നതിന്റെ രഹസ്യമല്ലേ? നന്നായിട്ടുണ്ട്. സ്റ്റോറീ ഫോര്‍മാറ്റില്‍ കൊണ്ടുവന്ന മാറ്റം ശ്രദ്ധിച്ചു. ഇനിയും ഇതുപോലുള്ളവ പ്രസിദ്ധീകരിക്കുക.

 5. Pradeep Pallathu says:

  I remember reading a similar kind of format in this years Manorama Onapathipu. It was an interview of Satyan Anthikad and Innocent by Jyotish. I am not blaming Webdunia for copying.. But just pointing out the similarity in the format.

  However, good reading guys! (Sorry for typing in English)

 6. Manoharan, dubai says:

  kollam… nannaayittundu…. njan oru 10 kollam chennaiyil pala panikal cheythu thendi thirinjirinnu.. ipparanja sthalangalilellam poyirunnu…. veendum ippol vayikkumbol athuvazhi nadannupokunnapole….

 7. S. abhinavlal says:

  മനോഹരമായിരിക്കുന്നു…ഇത്തരത്തില്‍ നിലവാരമുള്ള രചനകള്‍ തുടര്‍ന്നും പ്രതീക്ഷിക്കാമല്ലോ? മനോഹരന്‍ ദുബായി പറഞതുപോലെ ഞാനും കുറേ നാള്‍ ഈ പറഞ്ഞ പ്രദേശങ്ങളിലൂടെയെല്ലാം തെണ്ടിത്തിരിഞ്ഞല്ലെങ്കിലും വിവിധ തൊഴിലുകളുമായി സഞ്ചരിച്ചിരുന്നു.

 8. നന്നായിട്ടുണ്ട്.

 9. ശരിയാണ്. മദിരാശിയില്‍ സ്വപ്നങ്ങള്‍ക്ക് ജീവന്‍ ലഭിച്ചവര്‍ വളരേ കുറച്ചായിരിക്കും. ബാക്കി എത്രപേരുടെ കണ്ണീരും കിനാവും കണ്ടിരിക്കും ഈ നഗരം.

  ഇഷ്ടായി ഈ പോസ്റ്റ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: