Home » രാഷ്ട്രീയം » സംവരണം – ഇത് പണ്ടേ അങ്ങോര് പറഞ്ഞു!

സംവരണം – ഇത് പണ്ടേ അങ്ങോര് പറഞ്ഞു!

പണ്ട്

സര്‍വ്വവും സാമ്പത്തികം കൊണ്ട് അളക്കാമെന്ന് കരുതുന്ന മാര്‍ക്സിസം എന്തൊരു മണ്ടത്തരമാണ്. ഉള്ളവര്‍-ഇല്ലാത്തവര്‍, പണക്കാര്‍-പാവപ്പെട്ടവര്‍, മുതലാളി-തൊഴിലാളി, മേലാളര്‍-കീഴാളര്‍…. ഈ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ മാത്രം കിടന്നുകറങ്ങുന്ന മാര്‍ക്സിസം എങ്ങനെയാണൊരു നല്ല തത്വശാസ്ത്രമാവുന്നത്. ഈ ദ്വന്ദ്വങ്ങള്‍ക്കും അപ്പുറം എന്തൊക്കെയോ ഉണ്ടല്ലോ. അതൊന്നും താടിക്കാരന്‍ കാറല്‍ മാര്‍ക്സിന് മനസ്സിലായില്ല. പണ്ടേ ക്രിസ്തു പറഞ്ഞതാണ് ‘മനുഷ്യര്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’ എന്ന്. അതുപോലും വായിച്ചുനോക്കാന്‍ മാര്‍ക്സിന് സമയം കിട്ടിയില്ല. ലോകത്തുള്ള സകലത്തിനെയും സാമ്പത്തിക മാനദണ്ഡം വെച്ച് അളക്കുന്ന മാര്‍ക്സിസം കുപ്പയില്‍ കളയണം.

ഇന്ന്

എന്ത് വിഡ്ഢിത്തരമാണ് ഈ സംവരണവാദികള്‍ പറയുന്നത്? സാമ്പത്തികത്തിന് അപ്പുറത്തും ചില കാര്യങ്ങളുണ്ടെത്രെ. എന്ത് കോപ്പാണാവോ? ഉള്ളവര്‍-ഇല്ലാത്തവര്‍ എന്നൊരു ദ്വന്ദ്വമേ ഈ ലോകത്തിലുള്ളൂ. അതായത് കാശില്ലാത്തവരും കാശുള്ളവരും. കാശുള്ളവര്‍ അനുഭവിക്കുന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യം കാശില്ലാത്തവര്‍ അനുഭവിക്കുന്നില്ല. പണ്ടേ ക്രിസ്തു പറഞ്ഞിട്ടുള്ളതാണ് ‘ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കണം’ എന്ന്. ഉള്ളവര്‍ അതിന് തയ്യാറാവാത്തതിനാല്‍ സര്‍ക്കാരാണ് ഇല്ലാത്തവര്‍ക്ക് കൊടുക്കേണ്ടത്. അതിന് സാമ്പത്തികം അല്ലാത്ത ഒരു മാനദണ്ഡവും വയ്ക്കരുത്. ഈ സംവരണാനുകൂലികള്‍ പറയുന്ന മറ്റ് മാനദണ്ഡങ്ങളൊക്കെ കുപ്പയില്‍ കളയണം.

Advertisements

6 Comments

 1. Anonymous says:

  ബെസ്റ്റ് സറ്റയര്‍! പണ്ടും, ഇന്നും ദ്വന്ദം എന്നും സമ്പത്തിന്റെ പുറത്ത് മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ച് പോയ ഒരു തലമുറ എന്ത് ചെയ്യും ബെന്നി?

 2. ഒന്നേ പറയാനുള്ളൂ.
  ഇന്‍ഡ്യയുടെ ഗ്രാമങ്ങളിലേക്ക് ചെല്ലുക.ഇന്‍ഡ്യയുടെ ആത്മാവ് കണ്ടെത്തുക.എന്നിട്ട് നെഞ്ചില്‍ കൈവെച്ച് സ്വയം ചോദിക്കുക.
  ജാതി സംവരണം വേണോ, അതോ സാമ്പത്തിക സംവരണം വേണോ എന്ന്.

  ഓ:ടോ:ജാതി സംവരണത്തിന്റെ ഉടുപ്പിട്ട് എവിടെങ്കിലുമൊക്കെ കയറിപറ്റി കഴിഞ്ഞാല്‍ പിന്നെ ആ ഉടുപ്പൂരി കത്തിക്കാം.എന്നിട്ട് സാമ്പത്തിക സംവരണത്തെ കുറിച്ച് പ്രസംഗിക്കാം.കഷ്ടം!

 3. സജിത്ത് says:

  ശക്തമായ ചോദ്യം…. ഉത്തരം പറയേണ്ടവര്‍ കണ്ണടയ്ക്കാറേ ഉള്ളൂ…

 4. കലേഷ് says:

  ബെന്ന്യേ, അത് കലക്കി!

 5. sujithbhakthan says:

  വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

  വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
  ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
  മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
  ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
  വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
  വ്യക്തിയാണു ഞാന്‍.

  ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
  കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
  ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
  ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
  ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

  http://groups.google.com/group/wpbloggers
  ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
  ഒരു കൂട്ടായ്മ.

 6. ബെന്നി ::benny says:

  സുജിത്തേ, വിവരത്തിന് നന്ദി! ഞാന്‍ ചേര്‍ന്നുകഴിഞ്ഞു..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: