Home » രാഷ്ട്രീയം » കലാം ജീ, ഒരഭ്യര്‍ത്ഥന!

കലാം ജീ, ഒരഭ്യര്‍ത്ഥന!

കലാം സാര്‍, ഇന്‍‌ഫോസിസ് നാരായണമൂര്‍ത്തിയെ അടുത്ത ഇന്ത്യന്‍ പ്രസിഡന്റാക്കുന്നതില്‍ അഭിപ്രായമാരാഞ്ഞവരോട് ‘ഫന്റാസ്റ്റിക്, ഫന്റാസ്റ്റിക്’ എന്നാണ് തലമുടി നടുക്ക് വെച്ച് പകുത്ത് വാരുന്ന അങ്ങ് പറഞ്ഞതെന്ന് അറിഞ്ഞു. എനിക്ക് എതിരഭിപ്രായമുണ്ട്. അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പൌരര്‍ക്കും അഭിപ്രായമുണ്ടെന്ന നാട്യത്തിലാണ് എഴുതുന്നത്. നാളെ പ്രസിഡന്റലക്‌ഷ്യത്തിന് കേസെടുക്കുമോ എന്ന് അറിയില്ല. നമ്മുടെ നാടാണേ, ഒന്നും പറയാന്‍ പറ്റില്ല.

നാരായണമൂര്‍ത്തി ഗംഭീരന്‍ തന്നെ. പക്ഷെ, അയാള്‍ ആയിരത്തിലധികം ആളുകള്‍ ജോലിചെയ്യുന്ന കമ്പനിയുടെ തലവനാണ്. ഇവരുടെയൊക്കെയും അധ്വാനം (കോണ്‍‌സെപ്റ്റ് ജീവനക്കാരുടെയല്ലെങ്കിലും) ഊറ്റിജീവിക്കുന്നയാളുമാണ്. തീര്‍ച്ചയായും ഊറ്റുന്ന അധ്വാനത്തിന് ഇയാള്‍ കണക്ക് പറഞ്ഞ് പ്രതിഫലവും നല്‍‌കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനതതിയെ മൊത്തം മനസ്സിലാക്കാന്‍ ഇയാള്‍ക്കായോ എന്ന് സംശയം. വിപ്രോ തൊട്ട് പല കമ്പനികളിലെയും ജീവനക്കാര്‍ ഇയാള്‍ക്കെതിരെയാണ്.

കലാം ജീ, താങ്കളുടെ ദീര്‍ഘവീക്ഷണ ചാതുര്യം ഞാന്‍ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ. ഇന്ത്യയില്‍ എത്രയെത്ര പേര്‍ക്കാണ് നാരായണമൂര്‍ത്തി ആരാധനാമൂര്‍ത്തിയായിരിക്കുന്നത്! എത്രയെത്രയാളുകളെ വിന്‍സന്റ് നോര്‍മന്‍ പീലിന്റെ ‘പോസറ്റീവ് തിങ്കിംഗ് ഓഫ് ലൈഫ്’ എന്ന ഗ്രന്ഥത്തെപ്പോലെ മൂര്‍ത്തി പ്രചോദിപ്പിച്ചിരിക്കുന്നു (പീല്‍ അവസാനം തന്നെത്താനെ ചത്തു എന്ന് നമുക്ക് മറക്കാം!). പക്ഷേ, ഇതിലും ഉപരിയായി ഇന്ത്യന്‍ ജനതയുടെ ‘അടിസ്ഥാന പ്രശ്നങ്ങളില്‍’ ഇടപെട്ട് ജനതയെയൊട്ടാകെ ആകര്‍ഷിക്കുന്ന വേറെ ചിലരും ഇവിടെയില്ലേ? അവരെ നമുക്ക് മറക്കാനാവുമോ, അവര്‍ക്കും വേണ്ടേ ഒരവസരം?

ഡിയര്‍ കലാം, നമുക്കൊരു സമവായത്തിന് ശ്രമിച്ചാലോ? എന്തുകൊണ്ട് ജാക്കിചാന്‍ സിനിമയില്‍ അഭിനയിച്ച, ഇന്ത്യന്‍ മണ്ണിന് അഭിമാനമായ മല്ലികാ ഷെരാവത്തിനെ ഇന്ത്യന്‍ പ്രസിഡന്റാക്കിക്കൂടാ? മൂര്‍ത്തിക്ക് അറിയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യന്‍ ജനതതിയെപ്പറ്റി മല്ലികയ്ക്കറിയാം. സ്വന്തം രാഷ്ട്രത്തിന് മുമ്പില്‍ മാത്രമല്ല, ലോകജനതയ്ക്ക് മുമ്പിലും ‘ഒന്നും’ മറച്ചുവയ്ക്കാന്‍ ഇല്ലാത്തയാളാണ് മല്ലികാജീ. മൂര്‍ത്തിയെയും മല്ലികയെയും ഏതെങ്കിലും ഇന്ത്യന്‍ നഗരത്തില്‍ കൊണ്ടുപോവുക. എത്ര ശുഷ്കമായിരിക്കും മൂര്‍ത്തിയുടെ ആരാധകവൃന്ദം? മല്ലികയുടേത് എത്ര ബഹുലമായിരിക്കും!

ജനലക്ഷങ്ങളുടെ കണ്ണില്‍ ആരാധനാമൂര്‍ത്തിയായ മല്ലികാ ഷെരാവത്തിനെ ഇന്ത്യന്‍ പ്രസിഡന്റാക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഡിയര്‍ കലാം, ഈ പൌരന്റെ അഭ്യര്‍ത്ഥന മാനിക്കില്ലേ? മറുത്തുപറയാനാണ് ഭാവമെങ്കില്‍, മിനിമം സച്ചിനെയെങ്കിലും പ്രസിഡന്റാക്കണേ, അല്ലെങ്കില്‍ മിനിമം വിജയ് മല്യയെയെങ്കിലും പരിഗണിക്കണേ!

Advertisements

4 Comments

 1. Indian Citizen says:

  IIT കാര്‍ തന്നെയാണ് ഇന്ത്യന്‍ പ്രസിഡന്റായി വരേണ്ടത് ബയ്യാ. സ്വന്തം ലാഭം നോക്കി എന്തും ചെയ്യാന്‍ പഠിപ്പിച്ച് വിടുന്ന ഗുരുകലമല്ല്യോ IIT! സംശയമുണ്ടെങ്കില്‍ ബ്ലോഗര്‍മാരിലെ IIT കാരെ നോക്കിയാല്‍ മതി. തുടര്‍ചയായി 10 വര്‍ഷം IIT – IIM കാര്‍ക്ക് രാഷ്ട്രപതിപദം കൊടുത്തുനോക്കൂ. ഒരൊറ്റ ദരിദ്രന്മാരും ഇന്ത്യയില്‍ ഉണ്ടാവില്ല. എല്ലാത്തിനെയും വല്ല എത്യോപ്യയിലേക്കും കെട്ടുകെട്ടിക്കും സായിപ്പന്മാരെക്കാള്‍ മേലെയായ സായിപ്പന്മാര്‍. മൂത്രിയും മൂത്രവും..

 2. പ്രസിഡന്റ്‌ എന്ന സ്ഥാനം തന്നെ വേണ്ടാ എന്ന് വെക്കേണ്ട കാലം ആയിരിക്കുന്നു. വെറുതേ എന്തിനാ ഒരാള്‍ക്ക്‌ കൂടി Z വിഭാഗത്തില്‍ സുരക്ഷ?

 3. രാഷ്ട്രപതി ആയിട്ട് ആരിരുന്നാല്‍ എന്താ എന്നാണ് എന്റെ ചോദ്യം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഈ പ്രഗല്‍ഭ ശാസ്ത്രജ്ഞനായ കലാം എന്ത് ചെയ്തു? നാരായണ മൂര്‍ത്തി/മല്ലിക/അമിതാബ് ബച്ചന്‍ എന്നിവര്‍ ആയാല്‍ അവരെന്ത് ചെയ്യും? റബ്ബര്‍ സ്റ്റാമ്പ് ആയി എന്തിന് നമുക്കൊരു രാഷ്ട്രപതി?

 4. ജോജൂ says:

  കഷ്ടം!!

  നാരായണമൂര്‍ത്തി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആവുന്നതിനോട് എന്താണ് അഭിപ്രായം എന്ന് ഒരു പൊതുസ്ഥലത്ത് അതും രാജ്യത്തിന്റെ പ്രഥമ പൌരനോട് പരസ്യമായി ചോദിച്ചാല്‍ അദ്ദേഹം എന്താണ് പറയേണ്ടത്?
  കള്ളനും കൊള്ളക്കാരനും വരെ പാര്‍ലമെന്റംഗം ആകാറുള്ള ഒരു പാര്‍ലമെന്റാണ് നമ്മുടേതെന്നോര്‍ക്കണം. ഇത്തരത്തിലുള്ള ഒരു പേരുദോഷമൊന്നും നാരായണമൂര്‍ത്തി കേള്‍പ്പിച്ചിട്ടില്ലല്ലോ. അത്യാവശ്യം കാര്യവിവരവും വിദ്യാഭ്യാസവും ഉണ്ട്. അത്തരത്തിലൊരാളെ പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുക എന്ന ആശാ‍ായത്തെ ഫന്റാസ്റ്റിക് എന്നു വിശേഷിപ്പിച്ചത് മഹാ‍അപരാധമായിപ്പോയി!

  രാഷ്ടപതിസ്ഥാനം റബര്‍സ്റ്റാമ്പാണെന്നതു ശരിതന്നെ. ഭരണഘടനാപരമായി പരിമിതികള്‍ ഉണ്ട്. താന്‍ വെറും ഒരു നോക്കുകുത്തിയല്ല എന്നു തെളിയിക്കുന്ന പലകാര്യങ്ങളും കലാം ചെയ്തിട്ടൂണ്ട്. ആരൊക്കെ വിലകുറച്ചുകണ്ടാലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അതെല്ലാം മറന്ന്, അല്ലെങ്കില്‍ അതിനെതിരെ കണ്ണടച്ചിട്ട് അദ്ദേഹം എന്തു ചെയ്തു എന്നു ചോദിച്ചാല്‍…..

  നാരായണമൂര്‍ത്തി പ്രസിഡന്റാവുകയോ ആവാതിരിക്കുകയോ ചെയ്യട്ടെ. എന്നാലും അദ്ദേഹത്തെക്കുറിച്ചുള്ള അരോപണങ്ങളും മല്ലികാ ശെഖാവത്തുമായുള്ള താരതമ്യവും തരം താണു പോയി. എന്തറിഞ്ഞുകൊണ്ടാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഏതെങ്കിലും ഒരു വിപ്രോക്കാരന്‍ എന്തെങ്കിലും പറഞ്ഞെന്നും വച്ച് അതിനെയങ്ങു സാമാന്യവത്കരിക്കുന്നത് ശരിയാണോ? ഒരു കമ്പനിയുടെ ചെയര്‍മ്മാന്‍ അവിടുത്തെ ജോലിക്കാരെ ഊറ്റിക്കുടിക്കുന്നു എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്. പണ്ട് ജന്മിമാര്‍ അടിയാളന്മാരെ പിഴിഞ്ഞിരുന്നതിനോടാണ് നാം ഇപ്പോഴും പലതിനെയും ഉപമിക്കുന്നത്.
  ജാവേദ് ഹസനുമായുള്ള പുഴയിലെ അഭിമുഖം വായിക്കുക

  അസ്ഥാനത്തുള്ള ഇടതുപക്ഷചിന്റാഗതികളും വിപ്ലവബോധവും ഒക്കെയാണ് മലയാളികളുടെ എന്നത്തെയും ശാപം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: