Archive for the 'അച്യുതാനന്ദന്‍' Category

മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും കണ്ട് സംസാരിക്കാന്‍ ഏതൊരാളാണ് ആഗ്രഹിക്കാതിരിക്കുക? എന്റെയും സ്വപ്നമായിരുന്നു അത്.  സ്വപ്നമായിരുന്നു. എനിക്കതിനൊരു ചാന്‍സ് വന്നത് 2003 ലാണ്. ആന്റണി മുഖ്യമന്ത്രിയും അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവും.

അക്കൊല്ലം പ്രമുഖരുടെ ഓണാശംസകള്‍ സൌണ്ട് ഫയലായി വെബ്‌ലോകത്തില്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും ഓണാശംസ റെക്കോര്‍ഡുചെയ്യാനുള്ള നറുക്ക് വീണത് രമേഷ് വഞ്ചിയൂരിനും (ഇപ്പോള്‍ ജയ് ഹിന്ദില്‍) എനിക്കുമായിരുന്നു. അന്ന് ഞാന്‍ ഏതോ പ്രോജക്റ്റിന്റെ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു.

ആദ്യം പോയത് അച്യുതാനന്ദനെ കാണാന്‍ തന്നെ. മിമിക്രിക്കാര്‍ വഴിയും ടിവിയിലെ ന്യൂസ് [...]