Archive for ജൂലൈ, 2008

“മാമി ഡോട്ട് വേര്‍ഡ്‌പ്രസ്സ് ഡോട്ട് കോം” എന്ന ബ്ലോഗില്‍ എഴുതിക്കൊണ്ടിരിക്കുന്ന മൈലാപ്പൂര്‍ മാമിയെ അടുത്തിടെയാണ് വായിച്ചത്. നിരീക്ഷണപാടവം, കൂസലില്ലായ്മ, സര്‍വ്വോപരി ഭാഷയുടെ ഒഴുക്ക്… എന്നാല്‍ പിന്നെ എന്തുകൊണ്ട് മൊഴിമാറ്റിക്കൂടാ എന്ന് ഞാന്‍ സ്വയം ചോദിച്ചതിന്റെ ബാക്കിപത്രമാണ് ഈ പോസ്റ്റ്. ഈ മൊഴിമാറ്റ പോസ്റ്റ് പിന്നെയും പിന്നെയും വായിച്ചുനോക്കി, ഒറിജിനലിന്റെ ഏഴയലത്ത് നില്‍‌ക്കുന്നില്ലെന്ന് സ്വയം ബോധ്യപ്പെട്ടു. എന്തായാലും ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒറിജിനല്‍ വായിച്ച് പുളകം കൊള്ളാന്‍ ഇവിടെ ക്ലിക്കുചെയ്യാം.
 
പതിനാലാം വയസ്സിലാണ് എനിക്ക് ആദ്യമായൊരു മെയ്ക്കപ്പ് ബോക്സ് കിട്ടുന്നത്. ആദ്യത്തെ [...]