Archive for ഫെബ്രുവരി, 2008
സാക്ഷാല്‍ ബാല്‍ താക്കറേ അവശനും രോഗിയും വയസ്സനുമാണ്, കരുണാകരനെ പോലെ. ആവുന്ന കാലത്ത് ഉണ്ടാക്കിവച്ചതെല്ലാം വയസ്സുകാലത്ത് തിരിഞ്ഞുകൊത്തുന്ന അനുഭവം കരുണാകരനുള്ളത് പോലെ നമ്മുടെ താക്കറേക്കുമുണ്ട്. എന്തായിരുന്നു ഇന്നലെകള്‍! വീട്ടിലെ ചാരുകസേരയില്‍ കിടന്ന് ബാല്‍ താക്കറേ അയവിറക്കുകയാണ് -
അന്നൊന്നും ഈ കാവി നിറത്തിന് ഇത്ര തുടുപ്പില്ല. ബോംബെ നഗരം മെട്രോ നഗരമായി, ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടവിടെ ദാദാഗിരികള്‍ പൊങ്ങിവരുന്നുണ്ട്. വരുത്തരുടെ നഗരമായതിനാല്‍ ഗലികളില്‍ തമിഴും തെലുങ്കും ഹിന്ദിയും ഇടകലര്‍ന്ന് കേള്‍ക്കാനുണ്ട്. തൊള്ളായിരത്തി അറുപതുകള്‍! ഹോ, ആലോചിക്കുമ്പോള്‍ [...]