Archive for ഏപ്രില്‍, 2007

കലാം സാര്‍, ഇന്‍‌ഫോസിസ് നാരായണമൂര്‍ത്തിയെ അടുത്ത ഇന്ത്യന്‍ പ്രസിഡന്റാക്കുന്നതില്‍ അഭിപ്രായമാരാഞ്ഞവരോട് ‘ഫന്റാസ്റ്റിക്, ഫന്റാസ്റ്റിക്’ എന്നാണ് തലമുടി നടുക്ക് വെച്ച് പകുത്ത് വാരുന്ന അങ്ങ് പറഞ്ഞതെന്ന് അറിഞ്ഞു. എനിക്ക് എതിരഭിപ്രായമുണ്ട്. അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പൌരര്‍ക്കും അഭിപ്രായമുണ്ടെന്ന നാട്യത്തിലാണ് എഴുതുന്നത്. നാളെ പ്രസിഡന്റലക്‌ഷ്യത്തിന് കേസെടുക്കുമോ എന്ന് അറിയില്ല. നമ്മുടെ നാടാണേ, ഒന്നും പറയാന്‍ പറ്റില്ല.
നാരായണമൂര്‍ത്തി ഗംഭീരന്‍ തന്നെ. പക്ഷെ, അയാള്‍ ആയിരത്തിലധികം ആളുകള്‍ ജോലിചെയ്യുന്ന കമ്പനിയുടെ തലവനാണ്. ഇവരുടെയൊക്കെയും അധ്വാനം (കോണ്‍‌സെപ്റ്റ് ജീവനക്കാരുടെയല്ലെങ്കിലും) ഊറ്റിജീവിക്കുന്നയാളുമാണ്. തീര്‍ച്ചയായും ഊറ്റുന്ന അധ്വാനത്തിന് ഇയാള്‍ [...]